മര്‍കസ് സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി


"
കോഴിക്കോട്: രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢമായി. പതാക ഉയര്‍ത്തല്‍, ഭരണഘടനയുടെ ആമുഖ വായന, സെമിനാറുകള്‍, സന്ദേശ പ്രഭാഷണം, മരം നടല്‍ എന്നിവ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടന്നു. മര്‍കസ് കാമ്പസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ലോകത്തെ ഏറ്റവും മനോഹരമായ ദേശമാക്കി മാറ്റിയത് ഭരണഘടനയാണ് എന്നദ്ദേഹം പറഞ്ഞു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഭരണഘടന ആമുഖം വായിച്ചു. ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, വി.പി.എം ഫൈസി വില്യാപ്പള്ളി സംബന്ധിച്ചു.
മര്‍കസ് നോളജ് സിറ്റിയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പതാക ഉയര്‍ത്തി. മര്‍കസ് ഗാര്ഡന് പൂനൂരില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ വൃക്ഷത്തൈ നട്ടു. ബംഗാള്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡനില്‍ നടന്ന സ്റ്റുഡന്റ് അസംബ്ലി ശ്രദ്ധേയമായി. ഗുജറാത്ത് മര്‍കസ് സ്കൂളില്‍ ബഷീര്‍ നിസാമി പതാക ഉയര്‍ത്തി. പാറപ്പള്ളി മര്‍കസ് മാലിക് ദീനാറില്‍ ആസാദി സെമിനാറും മനുഷ്യ ഇന്ത്യയും ഒരുക്കി. മര്‍കസിന്റെ വിവിധ ഇതര സ്ഥാപനങ്ങളിലും വര്‍ണാഭമായ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം