നോളജ് സിറ്റിയില് പുതിയ സംരംഭം: എം.ടവര് ശിലാസ്ഥാപനം പ്രൗഢമായി

കോഴിക്കോട്: മര്കസ് നോളജ് സിറ്റിയില് പുതുതായി ആരംഭിക്കുന്ന സംരംഭമായ എം ടവറിന് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ശിലാസ്ഥാപനം നടത്തി. പതിനാറു നിലകളിലായി ഒന്നര ലക്ഷം സ്ക്വയര്ഫീറ്റില് അത്യാധുനിക സൗകര്യങ്ങളോട് കൂടി എകോമൗണ്ട് ബില്ഡേഴ്സ് നിര്മ്മിക്കുന്ന അപ്പാര്ട്മെന്റ് സമുച്ചയത്തില് സര്വീസ് അപ്പാര്ട്ട്മെന്റുകള്, ഓഫീസ് സൗകര്യങ്ങള്, റെസ്റ്റോറന്റ് തുടങ്ങിയ സംവിധാനങ്ങള് ഉണ്ടാകും. കൂടാതെ നോളജ് സിറ്റിയുടെ കേന്ദ്ര ആസ്ഥാനവും വിവിധ മര്കസ് സംരംഭങ്ങളുടെ ഓഫീസും എം ടവറിനുള്ളിലായിരിക്കും. സാംസ്കാരികവും വൈജ്ഞാനികവുമായ വ്യത്യസ്ത ഓഫീസുകള് എം ടവറിനുള്ളില് പ്രവര്ത്തിക്കും. ദക്ഷിണേന്ത്യയുടെ വിദ്യാഭ്യാസ നാഗരിക വളര്ച്ചയില് നിര്ണ്ണായക പങ്കുവഹിക്കുന്ന വിവിധ പദ്ധതികളാണ് മര്കസ് നോളജ് സിറ്റിയില് പൂര്ത്തിയാകുന്നതെന്നും എം ടവര് ഇതില് ബഹുമുഖമായ പദ്ധതികളുടെ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്, സയ്യിദ് സൈനുല് ആബിദീന് ബാഫഖി തങ്ങള് എന്നിവര് പ്രാര്ത്ഥന നടത്തി. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര് ഡോ.അബ്ദുല് ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുല് സലാം പദ്ധതി അവതരിപ്പിച്ചു. മര്കസ് ജനറല് മാനേജര് സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. എ.പി മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്, പേരോട് അബ്ദുറഹ്മാന് സഖാഫി, സയ്യിദ് ശറഫുദ്ധീന് ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന് അഹ്ദല് മുത്തനൂര്, വി.പി.എം ഫൈസി വില്യാപ്പള്ളി, എകോമൗണ്ട് മാനേജിങ് ഡയറക്റ്റര് യഹ്യ സഖാഫി, ലാന്ഡ് മാര്ക് എം.ഡി അന്വര് സാദാത്, ടാലന്മാര്ക് എം.ഡി, ഹബീബ് റഹ്മാന്, ഫെസ്ക്കോ എം.ഡി ഷൗക്കത് അലി, ലിമോടെക്സ് ചെയര്മാന് മൊയ്ദീന് കോയ, ഇംതിബിഷ് ഡയറക്ടര് ഡോ.ഹാഫിസ് ശരീഫ്, ദുല് കിഫില് സഖാഫി കാരന്തൂര് സംബന്ധിച്ചു.
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...

© Copyright 2024 Markaz Live, All Rights Reserved