എസ്.എസ്.എൽ.സി; മർകസ് സ്കൂളുകൾക്ക് അഭിമാന നേട്ടം


കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടവുമായി മർകസ് സ്കൂളുകൾ. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ, ഫാത്തിമാബി മർകസ് ഹയർസെക്കണ്ടറി സ്കൂൾ കൂമ്പാറ, ചേരനല്ലൂർ അൽ ഫാറൂഖിയ്യ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നൂറു ശതമാനം വിജയം കൈവരിച്ചു. മർകസ് ബോയ്സ് സ്കൂളിൽ 96 വിദ്യാർഥികളും, ഗേൾസ് സ്കൂളിൽ 69 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് കരസ്ഥമാക്കി. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും മികച്ച പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകരെയും, വിദ്യാർത്ഥികളെയും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഫൈസി, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം