സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനം എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു


"കുന്നമംഗലം: ഡിജിറ്റൽ യുഗത്തിലും വിദ്യാർത്ഥികൾ വായനാ ശീലം വർദ്ധിപ്പിക്കണമെന്ന് എം.വി ശ്രേയാംസ് കുമാർ എം.പി. മർകസ് ഗേൾസ് ഹൈസ്കൂളിൽ സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനവും ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസിലെത്തിയ ശ്രേയാംസ്കുമാർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക എ ആഇശ ബീവി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽ കുന്നുമ്മൽ, മർകസ് എം.ജി.എം അഡ്വ. ഷരീഫ് മുഹമ്മദ്, പ്രിൻസിപ്പൽ എ റശീദ്, പി.ടി.എ പ്രസിഡന്റ് സി. മുഹമ്മദ് ഷാജി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി കുഞ്ഞാലി, നോഡൽ ഓഫീസർ എ.കെ മുഹമ്മദ് അഷ്റഫ്, അബൂബക്കർ കുന്നമംഗലം, പി ശിഹാബുദ്ധീൻ, ഡോ. അബൂബക്കർ നിസാമി, അബ്ദുൽ ജലീൽ അഹ്സനി, എസ് ആർ ജി കൺവീനർ പി റബൂഹ, എ.പി സഫിയുർറഹ്മാൻ, ഫഹദ് അബ്ദുൽ അസീസ് പങ്കെടുത്തു. "
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം