വിദ്വേഷജനകമായ മുദ്രാവാക്യങ്ങൾ നാടിന്റെ സ്വാസ്ഥ്യം കെടുത്തും: ഡോ. അസ്ഹരി.
വിദ്വേഷജനകമായ മുദ്രാവാക്യങ്ങളും പ്രകോപനപരമായ വാഗ്വാദങ്ങളും എല്ലാവരുടെയും സ്വാസ്ഥ്യം കെടുത്തുമെന്നും സാമൂഹ്യ സേവനത്തിനും രാഷ്ട്രനന്മയുടെ...

വിദ്വേഷജനകമായ മുദ്രാവാക്യങ്ങളും പ്രകോപനപരമായ വാഗ്വാദങ്ങളും എല്ലാവരുടെയും സ്വാസ്ഥ്യം കെടുത്തുമെന്നും സാമൂഹ്യ സേവനത്തിനും രാഷ്ട്രനന്മയുടെ...

ന്യൂഡൽഹി: വിദ്വേഷജനകമായ മുദ്രാവാക്യങ്ങളും പ്രകോപനപരമായ വാഗ്വാദങ്ങളും എല്ലാവരുടെയും സ്വാസ്ഥ്യം കെടുത്തുമെന്നും സാമൂഹ്യ സേവനത്തിനും രാഷ്ട്രനന്മയുടെ നിർമാണാത്മക പ്രവർത്തനങ്ങൾക്കും കൂടുതൽ യുവാക്കൾ മുന്നോട്ട് വരണമെന്നും ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. പ്രിസം ഫൗണ്ടേഷനു കീഴിൽ രാജ്യത്തിന്റെ വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ നടക്കുന്ന ഏകവൽത്സര നേതൃപരിശീലന ഫെല്ലോഷിപ്പ് പ്രോഗ്രാമായ റബ്ബാനി ഫിനിഷിങ് സ്കൂളിലെ 2022 അധ്യയന വർഷത്തെ പഠനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി നിസാമുദ്ദീനിലെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഹെഡ്ക്വാട്ടിലായിരുന്നു സംഗമം. ചടങ്ങിൽ ഡൽഹി എൻ സി ആറിലെ ലോണി ക്യാമ്പസ് വിദ്യാർത്ഥികൾ ഫിസിക്കലായും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈനിലും പങ്കെടുത്തു. പരിപാടിയിൽ ഐറിസ് ഡയറക്ടർ മുഹമ്മദ് ഫാളിൽ നൂറാനി ആമുഖഭാഷണം നടത്തി. ഡൽഹി തൈബ ഹെറിറ്റേജ് ജനറൽ സെക്രട്ടറി ഷാഫി നൂറാനി, പി ടി മുഹമ്മദ് സഖാഫി, മുജീബ് റഹ്മാൻ സഖാഫി, മൗലാനാ സ്വാദിഖ് ഖാദിരി തുടങ്ങിയവർ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം