അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനം ഇന്ന് മർകസിൽ
പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. ...

പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. ...

കോഴിക്കോട്: മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ, മഹ്ളറത്തുൽ ബദ് രിയ്യ പ്രാർത്ഥനാ സമ്മേളനവും ശൈഖ് രിഫാഈ ആണ്ടും ഇന്ന് (ശനി) മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. മർകസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ അവേലം തങ്ങൾ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. മുഹ്യിദ്ദീൻ സഅദി കൊട്ടുകര മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ ഹകീം അസ്ഹരി ആത്മീയ സംഗമത്തിന് നേതൃത്വം നൽകും. മർകസ് ശരീഅ കോളജ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം വിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന ചടങ്ങ് മർകസ് ഔദ്യോഗിക യൂട്യൂബ് ചാനൽ www.youtube.com/markazonline വഴി തത്സമയം സംപ്രേക്ഷണംചെയ്യും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം