മർകസ് ലോ കോളജ് നിയമപഠന ഗവേഷണ കേന്ദ്രം ശിലാസ്ഥാപന ഉദ്ഘാടനം നാളെ
നിയമപഠന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്....
പത്രസമ്മേളത്തിൽ മർകസ് ലോ കോളേജ് ജോയന്റ് ഡയരക്ടർ അഡ്വ. സി. അബ്ദുൽ സമദ്, മർകസ് അഡീഷണൽ ഡയറക്ടർ അഡ്വ. മുഹമ്മദ് ശരീഫ് സംസാരിക്കുന്നു.
Markaz Live News
December 02, 2022
Updated
കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളജ് നിയമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ചെയർ ഫോർ കോൺസ്റ്റിറ്റിയൂഷന്റെ ഉദ്ഘാടനവും നാളെ(ശനി) രാവിലെ 11 മണിക്ക് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ നിർവഹിക്കും. മാനവിക വിഷയങ്ങളിലേയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചു ക്കൊണ്ട് നിയമപഠന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇന്ത്യൻ ഭരണഘടന നിരന്തര വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഭരണഘടനാ സംവാദങ്ങൾക്കും ചർച്ചകൾക്കും അവസരമൊരുക്കാനും പൊതുജനങ്ങൾക്കിടയിൽ ഭരണഘടനാ അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ചെയർ ഫോർ കോൺസ്റ്റിറ്റിയൂഷൻ സ്റ്റഡീസ് ആരംഭിക്കുന്നതെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച നിയമ പഠന കേന്ദ്രങ്ങളുമായി സഹകരിച്ച് നിയമ പഠനമേഖലയിലെ പുതിയ ഹ്രസ്വകാല കോഴ്സുകൾ, നിയമ പഠന രംഗത്തെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പുകൾ എന്നിവ ചെയറിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പത്രസമ്മേളത്തിൽ മർകസ് ലോ കോളേജ് ജോയന്റ് ഡയരക്ടർ അഡ്വ. സി. അബ്ദുൽ സമദ്, മർകസ് അഡീഷണൽ ഡയറക്ടർ അഡ്വ. മുഹമ്മദ് ശരീഫ് പങ്കെടുത്തു.