നാഷണൽ കാൻസർ സെമിനാർ സമാപിച്ചു
നോളജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ നടന്ന സെമിനാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ...

നോളജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ നടന്ന സെമിനാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ...

നോളജ് സിറ്റി: ലണ്ടനിലെ കംബർലാൻഡ് ഇൻഫേർമരി ഹോസ്പിറ്റലിലെ വിദഗ്ധ ന്യൂറോ വാസ്കുലാർ സ്പെഷ്യലിസ്റ്റ് ഡോ. ഷുജ പുനേക്കറിന്റെ നേതൃത്വത്തിൽ നടന്ന നാഷണൽ കാൻസർ സെമിനാർ സമാപിച്ചു. നോളജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ നടന്ന സെമിനാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിലെ തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകളെ ഉൾപ്പെടുത്തി നടത്താനിരിക്കുന്ന നാഷണൽ കാൻസർ പ്രോഗ്രാമിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഡോ. ഷുജ പുനേക്കർ സെമിനാറിന് ശേഷം യൂനാനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ലണ്ടനിലെ ക്യാൻസർ റിസർച്ച് സെന്ററിന് കീഴിൽ ക്യാൻസർ റിസർച്ച് പ്രോഗ്രാമുകൾക്കായി മർകസ് യൂനാനി മെഡിക്കൽ കോളേജ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളെ ഉൾപ്പെടുത്തി സംയുക്തമായുള്ള പഠനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾക്കും അനുഭവങ്ങൾക്കും അവസരമൊരുക്കും.
മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകിം അസ്ഹരി ചടങ്ങിൽ അധ്യക്ഷം വഹിച്ചു. നോളജ് സിറ്റി അക്കാഡമിക് ഡയറക്ടർ അമീർ ഹസൻ ആസ്ട്രേലിയ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം