അന്നബഅ് ആർട്ട് ഫെസ്റ്റ് സമാപിച്ചു; നഹ്റുവാൻ ഓവറോൾ ചാമ്പ്യന്മാർ
150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്....
150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്....
കോഴിക്കോട്: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച ആർട്ട് ഫെസ്റ്റ് സിങ് -സഫയറിന് പ്രൗഢ സമാപനം. പ്രശസ്ത മാപ്പിള കവി ബാപ്പു വെള്ളിപ്പറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ സഹിഷ്ണുത പാഠങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കലയുടെ ആത്മാവിനെ പിന്തുടരുന്നു എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു .150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്. വിദ്യാർഥികളുടെ സർഗ കലാസാഹിത്യ വൈഭവങ്ങളെ മികവുറ്റതാക്കാൻ സംഘടിപ്പിക്കുന്ന സിങ് സഫയർ ഫെസ്റ്റിന് ഞായറാഴ്ച പരിസമാപ്തി കുറിച്ചു. ഖൈറുവാൻ, ഖുറാസാൻ, നെഹ്റുവാൻ, ഇസ്ഫഹാൻ തുടങ്ങി നാല് ഗ്രൂപ്പുകളായി നടന്ന മത്സരത്തിൽ നഹ്റുവാൻ ഓവറോൾ ചാമ്പ്യന്മാരായി. ഖുറാസാനും ഖൈറുവാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. ഫെസ്റ്റിലെ കലാപ്രതിഭ പട്ടത്തിന് ഹാഫിള് മഖ്ബൂൽ അഹ്മദ് കാസർഗോഡ്, സർഗ പ്രതിഭ പട്ടം ഹാഫിള് ഫള്ലുള്ള വാവൂരും കരസ്ഥമാക്കി. സമാപന സംഗമത്തിൽ മർകസ് നോളജ് സിറ്റി സി എ ഓ അഡ്വ. തൻവീർ ഉമർ, എം പി എസ് കൊയിലാണ്ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുനാസർ ഉമർ, അബ്ദുൽ കരീം നിസാമി, ഷുഹൈബ് സഖാഫി, മുഹമ്മദ് ഇർഷാദ് സൈനി, ഖാസിം അസ്ഹരി ,യൂനുസ് സഖാഫി സഖാഫി, നജ്മുദ്ദീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. നിഅമത്തുള്ള വാണിയമ്പലം സ്വാഗതവും ഖലീൽ വട്ടോളി നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved