പണ്ഡിതർ സമൂഹത്തിന് മാതൃകയാവണം; മണിചെയിൻ ഇടപാടുകളിൽ നിന്ന് മാറി നിൽക്കണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
മണിചെയിൻ ബിസിനസിൽ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും സൂക്ഷമത പാലിക്കണമെന്നും കാന്തപുരം പറഞ്ഞു....

മണിചെയിൻ ബിസിനസിൽ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും സൂക്ഷമത പാലിക്കണമെന്നും കാന്തപുരം പറഞ്ഞു....

കോഴിക്കോട്: മത ധാർമിക രംഗത്ത് സമൂഹം ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് സഖാഫികളടക്കമുള്ള മതപണ്ഡിതർ സമൂഹത്തിന് മാതൃകയാവണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുക്കന്മാരിൽ നിന്നും ആർജിച്ച യഥാർത്ഥ മതത്തിൽ നിന്ന് വ്യതിചലിക്കാതെ ജീവിക്കാനും ചുറ്റുമുള്ളവർക്ക് അറിവ് പകർന്ന് കൊടുക്കാനും പണ്ഡിതർക്ക് സാധിക്കണം. നിഷ്കളങ്കരെ വീഴ്ത്തുന്ന ഒട്ടേറെ കെണികൾ ഇപ്പോൾ സമൂഹത്തിലുണ്ട്. മണിചെയിൻ ബിസിനസിൽ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകൾ നടത്തുന്നുണ്ട്. അവയിലൊന്നും അകപ്പെടാതെ സൂക്ഷ്മതയോടെ ജീവിക്കാൻ സാധിക്കണം. സാധാരണ വിശ്വാസികൾ വീണുപോവുന്ന നിഷിദ്ധമായ ഇത്തരം പ്രവണതകളുടെ ഗൗരവത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടത് പണ്ഡിതരുടെ ചുമതലയാണ്. തിരുനബിയെ അനുധാവനം ചെയ്യുന്നതിനും സുന്നത്ത് ജമാഅത്തിൽ ഉറച്ചുനിൽക്കുന്നതിലും ഉത്സാഹിക്കണം- ഉസ്താദ് ഉണർത്തി. സ്കോളേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത മുഴുവൻ സഖാഫി പണ്ഡിതരോടും സന്തോഷം അറിയിച്ച അദ്ദേഹം മർകസിന്റെ പൂർവ്വകാല പ്രവർത്തകരെയും ഉസ്താദുമാരെയും ചടങ്ങിൽ അനുസ്മരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം