സാഹിത്യത്തിലെ നഗരങ്ങൾ; ടോക് സംഘടിപ്പിച്ചു
'ഖാഫ്' അഞ്ചാം എഡിഷൻ ജനുവരി 21,22 തിയ്യതികളിൽ കാരന്തൂർ മർകസിൽ വെച്ച് നടക്കും....

മർകസ് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച ടോക്കിൽ യുവ എഴുത്തുകാരൻ ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട് വിദ്യാർത്ഥികളുമായി സംവദിക്കുന്നു.

കാരന്തൂർ: മർകസ് കോളജ് ഓഫ് ശരിഅ ആർട്സ് ഫെസ്റ്റ് 'ഖാഫ് 'ന്റെ ഭാഗമായി ടോക് സംഘടിപ്പിച്ചു. 'സാഹിത്യത്തിലെ നഗരങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് നടന്ന ടോക്കിന് യുവ എഴുത്തുകാരൻ ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട് നേതൃത്വം നൽകി. നഗര വായനയുടെ ആവശ്യകതയും സ്വാധീനവും ചർച്ചയായി. അധികവായനകളിലൂടെ മികച്ച നഗരസങ്കൽപങ്ങൾ സൃഷ്ടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ചർച്ച മുന്നോട്ട് വച്ചത്. പരിപാടിയിൽ ടി. സി മുഹമ്മദ് സ്വാഗതം പറഞ്ഞു. മർകസ് കോളജ് ഓഫ് ശരിഅ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സയ്യിദ് ശിഹാബ് സഖാഫി സംബന്ധിച്ചു. മുഹമ്മദ് മണലിപ്പുഴ നന്ദി പറഞ്ഞു. 'നഗരസൗന്ദര്യം വർണ്ണിക്കപ്പെടുന്നു' എന്ന ശീർഷകത്തിൽ 'ഖാഫ്' അഞ്ചാം എഡിഷൻ ജനുവരി 21,22 തിയ്യതികളിൽ കാരന്തൂർ മർകസിൽ വെച്ച് നടക്കും.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved