അഞ്ച് ദിവസത്തെ ഉംറ; ഡോ. അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകും
പുതിയ കാലത്തെ മുസ്ലിം ജീവിതം, പഠനം, തൊഴിൽ, ആരോഗ്യം, ബന്ധങ്ങൾ, ഡിജിറ്റൽ ജീവിതം, യാത്ര തുടങ്ങിയ വിഷയങ്ങളിലുള്ള ഡോ. അസ്ഹരിയുടെ സെഷനുകളും സുഹ്ബയും യാത്രയെ പ്രൗഢമാക്കും....
പുതിയ കാലത്തെ മുസ്ലിം ജീവിതം, പഠനം, തൊഴിൽ, ആരോഗ്യം, ബന്ധങ്ങൾ, ഡിജിറ്റൽ ജീവിതം, യാത്ര തുടങ്ങിയ വിഷയങ്ങളിലുള്ള ഡോ. അസ്ഹരിയുടെ സെഷനുകളും സുഹ്ബയും യാത്രയെ പ്രൗഢമാക്കും....
ദുബൈ: റംസാൻ മുന്നൊരുക്ക ഭാഗമായി മാർച്ച് 13 - 18 തിയ്യതികളിലായി മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ . എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അഞ്ചു ദിന ഉംറ യാത്രയും സുഹ്ബയും നടക്കും. ദുബൈയിൽ നിന്നും നേരിട്ടുള്ള വിമാന യാത്ര, മദീന സിയാറത് ഉൾപ്പെടെ ചരിത്ര പ്രാധാന്യ സ്ഥലങ്ങളിലെ സന്ദർശനം നടത്തും. പുതിയ കാലത്തെ മുസ്ലിം ജീവിതം, പഠനം, തൊഴിൽ, ആരോഗ്യം, ബന്ധങ്ങൾ, ഡിജിറ്റൽ ജീവിതം, യാത്ര തുടങ്ങിയ വിഷയങ്ങളിലുള്ള ഡോ. അസ്ഹരിയുടെ സെഷനുകളും സുഹ്ബയും യാത്രയെ പ്രൗഢമാക്കും. മലയാളികളല്ലാത്തവർക്കും പങ്കെടുക്കാനുതകുന്ന രൂപത്തിലാണ് സുഹ്ബ ക്രമീകരിച്ചിരിക്കുന്നത്. ദുബൈയിലെ സംരംഭകർ, പ്രൊഫെഷണലുകൾ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് സൗകര്യ പ്രദമായ രൂപത്തിൽ 5 ദിവസ ഉംറ പാക്കേജ് തീരുമാനിച്ചതെന്ന് സംഘാടകരായ പ്രിസം മർകസ് ഗാർഡൻ UAE നേതൃത്വം അറിയിച്ചു. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 0504732833, 0559038783
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved