അബുദാബി ടോളറൻസ് ഫോറം; ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് പങ്കെടുക്കും
സമ്മേളനത്തിൽ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും നയതന്ത്രജ്ഞരും പങ്കെടുക്കും. ...

സമ്മേളനത്തിൽ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും നയതന്ത്രജ്ഞരും പങ്കെടുക്കും. ...
കോഴിക്കോട്: അബുദാബിയിൽ നടക്കുന്ന അബ്രഹാമിക ഫാമിലി ഹൗസ് ഉദ്ഘാടനത്തിലും സഹിഷ്ണുതാ സമ്മേളനത്തിലും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായി മർകസ് പ്രോ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. അബ്രഹാമിക മതങ്ങൾക്കിടയിൽ സാഹോദര്യവും സഹവർത്തിത്വവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കേന്ദ്രമായി അബ്രഹാമിക് ഫാമിലി ഹൗസ് പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രങ്ങളും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും ഉൾകൊള്ളുന്ന ഹൗസിൻ്റെ ഫെബ്രുവരി 16ന് നടക്കുന്ന ഉദ്ഘാടനത്തിലും ഫെബ്രുവരി 17 നു നടക്കുന്ന മത-സംസ്കാരിക സമ്മേളനത്തിലും ഡോ. ഹുസൈൻ സഖാഫി പങ്കെടുക്കും. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും നയതന്ത്രജ്ഞരും പങ്കെടുക്കും. അബ്രഹാമിക മത കുടുംബങ്ങളുടെ ചരിത്രം, കലയും സംസ്കാരവും നാഗരികതകളെ നിർമിക്കുന്ന വിധം, സാംസ്കാരിക സാഹോദര്യം ശക്തിപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved