സി മുഹമ്മദ് ഫൈസിയുടെ റമളാൻ പ്രഭാഷണം ശനിയാഴ്ച ഷാർജയിൽ
ഫാമിലികൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു....

ഫാമിലികൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു....

ഷാർജ: കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ റമളാൻ പ്രഭാഷണം "ലയാലി റംസാൻ '23 " എന്ന ശീർഷകത്തിൽ ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ നടക്കും. മർകസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി തറാവീഹ് നിസ്കാരാനന്തരം ആരംഭിക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകും. ഫാമിലികൾക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. പ്രഭാഷണ-പ്രാർത്ഥന വേദിയിൽ അറബ് പ്രതിനിധികൾ, പണ്ഡിതൻമാർ, സാമൂഹിക-സാംസ്കാരിക-വാണിജ്യ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം