നന്മ മുദ്ര പുരസ്കാരം മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി ഗൈഡ്സ് യൂണിറ്റിന്


കുന്നമംഗലം: 2021-23 വര്‍ഷത്തെ താമരശ്ശേരി ഗൈഡ്സ് ജില്ലാ ഘടകത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് നന്മ മുദ്ര പുരസ്കാരം മര്‍കസ് ഗേള്‍ഡ് ഹയര്‍ സെക്കണ്ടറി ഗൈഡ്സ് യൂണിറ്റിന് ലഭിച്ചു. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ്, പൈതൃകം നാട്ടി ഉത്സവം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, റോഡ് സുരക്ഷ ബോധവത്കരണം, സ്വയംതൊഴില്‍ പരിശീലനം, പ്ലാസ്റ്റിക് ഫ്രീ കാമ്പസ്, ആര്‍ത്തവ ബോധവത്കരണം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍, നേതൃ പരിശോധനാ ക്യാമ്പ്, ദേശീയോദ്ഗ്രഥന പരിപാടികള്‍, യൂണിറ്റ് - ഇന്റര്‍ യൂണിറ്റ് വാര്‍ഷിക ക്യാമ്പുകളില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് സി.എം ഷീല്‍ഡ് അവാര്‍ഡ്. നേട്ടത്തെ സ്കൂള്‍ മാനേജ്മെന്റ്, പി.ടി.എ അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം