ദൃഢവിശ്വാസത്തിെൻറയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമായ ബദ്റിന്റെ ഓർമ്മകൾ അയവിറക്കിയുള്ള സമ്മേളനം വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ്വ് നൽകും...
Markaz Live News
April 06, 2023
Updated
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ 'ബദറുൽ കുബ്റാ' ആത്മീയ സമ്മേളനം നാളെ വെള്ളിയാഴ്ച നടക്കും. റമളാൻ പതിനേഴാം രാവിൽ നടക്കുന്ന പരിപാടിയിൽ പതിനായിരങ്ങൾ പങ്കെടുക്കും.
ദൃഢവിശ്വാസത്തിെൻറയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമായ ബദ്റിന്റെ ഓർമ്മകൾ അയവിറക്കിയുള്ള സമ്മേളനം വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ്വ് നൽകും. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തോട് കൂടെ ആരംഭിക്കുന്ന ചടങ്ങിൽ ആത്മീയ സമ്മേളനം, അസ്മാഉൽ ബദ്ർ പാരായണം, സമർപ്പണം, ബദ്ർ പാടിപ്പറയൽ, ഗ്രാൻഡ് ഇഫ്താർ, മഹ്ളറത്തുൽ ബദ്രിയ, ബദർ മൗലിദ് ജൽസ, വിർദുല്ലത്വീഫ്, സാഅത്തുൽ ഇജാബ, തൗബ, അസ്മാഉൽ ഹുസ്ന ദുആ മജ്ലിസ് തുടങ്ങിയ ഒട്ടേറെ പരിപാടികൾ നടക്കും.
ഡോ.അബ്ദുൽ ഹകീം അസ്ഹരി ഖുതുബയും സി മുഹമ്മദ് ഫൈസി ജുമുഅ പ്രഭാഷണവും നിർവഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ബദ്ർ പാടിപ്പറയൽ ആരംഭിക്കും. വൈകുന്നേരം 4.30 ന് മഹ്ളറത്തുൽ ബദ്രിയ്യ നടക്കും. ആറ് മണിക്ക് വിർദുല്ലത്വീഫും, പതിനായിരങ്ങൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താറിനോടനുബന്ധിച്ചുള്ള സാഅത്തുൽ ഇജാബ മജ്ലിസും നടക്കും. ശേഷം നടക്കുന്ന ഗ്രാൻഡ് ഇഫ്താർ ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമാകും. മഗ്രിബ് നമസ്കാര ശേഷം ബദർ മൗലിദ് ജൽസ നടക്കും. ഇസ്ലാമിക ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കാൻ വേണ്ടി ജാമിഉൽ ഫുതൂഹിൽ പ്രത്യേകമായി സജ്ജീകരിച്ച 'ഖിസാനതുൽ ആസാർ', ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തറാവീഹ് നമസ്കാര ശേഷം വിശ്വാസികൾക്കായി സമർപ്പിക്കും. ബദർ പ്രഭാഷണവും അദ്ദേഹം നടത്തും. ശേഷം അസ്മാഉൽ ബദ്ർ ജൽസയും അസ്മാഉൽ ഹുസ്ന ജൽസയും നടക്കും. രാത്രി പന്ത്രണ്ട് മണിയോടെ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ (ബായാർ തങ്ങൾ) യുടെ നേതൃത്വത്തിൽ നടക്കുന്ന തൗബ ദുആ സമ്മേളനത്തോടെയാണ് പരിപാടികൾക്ക് സമാപനമാവുക.
ചടങ്ങിൽ സയ്യിദ് അലി ബാഫഖി, ഇ സുലൈമാൻ മുസ്ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ, ഹസൻ മുസ്ലിയാർ വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബ് തിരൂർക്കാട്, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സയ്യിദ് സുഹൈൽ സഖാഫ് അസ്സഖാഫി മടക്കര, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, ഒ കെ അബ്ദുറഷീദ് മുസ്ലിയാർ, അബ്ദുൽ ഖാദിർ മദനി കൽത്തറ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, കണിയാമ്പറ്റ ഉസ്താദ്, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുല്ലത്തീഫ് സഖാഫി മദനീയം തുടങ്ങി ഒട്ടേറെ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കും