താൻസാനിയ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം: മർകസ് വിദ്യാർത്ഥി ഇന്ത്യയെ പ്രതിനിധീകരിക്കും.


കോഴിക്കോട്: കിഴക്കനാഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് സാനവിയ്യ വിദ്യാർത്ഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. അമ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഈ വർഷം അവാർഡിന് വേണ്ടി മത്സരിക്കുന്നത്. ഏപ്രിൽ 12 മുതൽ 16 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന ഘട്ടത്തിൽ എത്തുന്ന വിജയിക്കാണ് അവാർഡ് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി ബിരുദ വിദ്യാർത്ഥി കൂടിയാണ്. വിശുദ്ധ റമസാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 24 അന്താരാഷ്ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം താൻസാനിയയിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുൽ ആബിദിനെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, പ്രൊ.ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വിജയാശംസകൾ നേർന്ന് യാത്രയാക്കി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം