ഐ.എസ്.ആർ.ഒ ഇന്റേൺഷിപ് പ്രോഗ്രാമിൽ ജാമിഅ മദീനതുന്നൂർ വിദ്യാർഥിക്ക് അവസരം


പൂന്നൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS)ഉം ഐ എസ് ആർ ഒയും സംയുക്തമായി സംഘടിപ്പിക്കുന്ന Geospatial Technology National Internship Programലേക്ക് ജാമിഅ മദീനതുന്നൂർ വിദ്യാർഥിക്ക് അവസരം. കുല്ലിയ്യത്തു മദീനതുന്നൂർ ബൈത്തുൽ ഇസ്സ സയൻസ് അക്കാദമിയിലെ പി ജി ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് ശബീറിനാണ് അവസരം ലഭിച്ചത്.
ഐ ഐ ആർ എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയ ബിരുദ/ ബിരുദാനന്തര ബിരുദ/ ഗവേഷണ വിദ്യാർഥികളാണ് പങ്കെടുക്കുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ Geospatial Technology, Geographical information systems, Dissemination of Geoinformation തുടങ്ങിയ വിഷയങ്ങളിൽ വിവിധ ശിൽപ്പശാലകളും ചർച്ചകളും നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം