വിറാസ് ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


നോളേജ് സിറ്റി: മർകസ് നോളേജ് സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) ഈ വർഷത്തെ ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരിഅ ആൻഡ് മോഡേൺ ലോസ്, ബാച്ച്ലർ ഇൻ ശരീഅ ആൻഡ് മോഡേൺ ലോസ് എന്നീ കോഴ്സുകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പി.ജി വിഭാഗത്തിൽ അൽവാരിസ് അബ്ദുൽ ഹകീം സഖാഫി ഒന്നാം റാങ്കും അൽവാരിസ് ത്വാഹാ അനസ് സഖാഫി രണ്ടാം റാങ്കും അൽവാരിസ് മുഹമ്മദ് സഫ്വാൻ സഖാഫി മൂന്നാം റാങ്കും കരസ്ഥമാക്കി. ബാച്ച്ലർ കോഴ്സുകളിൽ അൽവാരിസ് ശിഹാബ് സാകിർ, അൽവാരിസ് മുഹമ്മദ് സാലിം, അൽവാരിസ് സഈദ് അലി എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് റാങ്കുകൾക്കർഹരായി. വിറാസ് കോഴ്സുകൾക്ക് പുറമെ ആധുനിക നിയമ പഠനങ്ങൾ കൂടി നടത്തുന്നവരാണ് വിജയികൾ. പരീക്ഷാഫലം www.wiras.in വഴി ലഭ്യമാണ്. പുനർ മൂല്യനിർണയത്തിന് അടുത്തമാസം അഞ്ചാം തിയതി വരെ അപേക്ഷിക്കാം.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം