മർകസ് ആത്മീയ സംഗമവും ഹാജിമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

മർകസ് ആത്മീയ സംഗമവും യാത്രയയപ്പും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മർകസ് ആത്മീയ സംഗമവും യാത്രയയപ്പും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് ഏർവാടി ഉറൂസും ഹാജിമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. വൈകുന്നേരം 7ന് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആത്മീയ സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സൗത്തിന്ത്യയിലെ പ്രധാന സൂഫി കേന്ദ്രമായ ഏർവാടിയിലെ ശുഹദാക്കളെ അനുസ്മരിച്ച് പൊതുജനങ്ങളും വിദ്യാർഥികളുമടക്കം ആയിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. മുഹ്യിദ്ദീൻ സഅദി കൊട്ടുകര അനുസ്മരണ പ്രഭാഷണം നടത്തി. മഹ്ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, വി ടി അഹ്മദ്കുട്ടി മുസ്ലിയാർ പാഴൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ സഖാഫി ആനമങ്ങാട്, അബ്ദുൽ ഹകീം സഅദി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം