മർകസ് മെഗാ എഡ്യൂ ഫെയർ ലോഗോ പ്രകാശനം ചെയ്തു

മർകസ് മെഗാ എഡ്യൂ ഫെയർ ലോഗോ പ്രകാശനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു

മർകസ് മെഗാ എഡ്യൂ ഫെയർ ലോഗോ പ്രകാശനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
കോഴിക്കോട്: മർകസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴിൽ ഈ മാസം 24, 25 തിയ്യതികളിൽ കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുന്ന മർകസ് മെഗാ എഡ്യൂ ഫെയർ ലോഗോ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു. രാജ്യത്തിന് അകത്തും പുറത്തും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന മർകസ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതോടൊപ്പം, പത്താം തരം, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ തിരഞ്ഞെടുക്കാനും, ഉപരിപഠനത്തിന് യൂണിവേഴ്സിറ്റികളെ കുറിച്ച് മനസ്സിലാക്കുന്നതിനും എക്സ്പോയിൽ അവസരമുണ്ട്. കൂടാതെ മലബാറിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും നടക്കും. പ്രഗത്ഭരായ മോട്ടിവേഷൻ, കരിയർ ഗൈഡൻസ് സെഷനുകളും ഉണ്ടായിരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ.പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് 9746482134 നമ്പറിൽ വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം