മർകസ് ഗേൾസ് ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ അനുമോദിച്ചു

മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അനുമോദന സംഗമം കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അനുമോദന സംഗമം കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റും പിടിഎയും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. ഹയർസെക്കണ്ടറി എഡ്യൂക്കേഷൻ കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പവന സിയെ ചടങ്ങിൽ ആദരിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് വിഎം റശീദ് സഖാഫി അധ്യക്ഷനായിരുന്നു. മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, പബ്ലിക് റിലേഷൻ ജോയിന്റ് ഡയറക്ടർ ശമീം കെകെ, മുഹ്സിൻ അലി കെ, ഫിറോസ് ബാബു കെ എ പ്രസംഗിച്ചു. പ്രിൻസിപ്പൽ എ റശീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്വാലിഹ് ടിഡി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം