പ്രവാസി വിദ്യാർത്ഥികൾക്ക് വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു


ദുബൈ: ജിസിസി, യൂറോപ്പ് തുടങ്ങിയ വിദേശ നാടുകളിലെ പ്രവാസി വിദ്യാർത്ഥികൾക്കായി പ്രിസം ഗ്ലോബൽ കൗൺസിലിന് കീഴിലായി മർകസ് നോളജ് സിറ്റിയിൽ മൂന്ന് ദിവസ കാരവൻ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖുർആൻ ആൻഡ് ഇസ്ലാമിക് ലൈഫ് സ്റ്റൈൽ, കരിയർ, ആരോഗ്യം, മെന്റൽ ഹെൽത്ത്, കൗമാരം, ഹെൽത്ത് ആൻഡ് ഫിറ്റ്നസ്, ഫീൽഡ് ട്രിപ്പ് തുടങ്ങിയ അനവധി പ്രവർത്തനാധിഷ്ഠിത സെഷനുകൾ ഉൾക്കൊള്ളുന്നതാണ് കാരവൻ സമ്മർ ക്യാമ്പ്. ഫോർസ്റ്റാർ ഭക്ഷണ താമസ സൗകര്യങ്ങളും രാജ്യത്തെ തന്നെ ശ്രദ്ധേയമായ ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ജാമിഉൽ ഫൂതൂഹിലുമുള്ള പ്രത്യേക ആത്മീയ സെഷനുകളും ക്യാമ്പിനെ വർണാഭമാക്കും. പശ്ചിമഘട്ട താഴ്വാരത്തിലെ മൺസൂൺ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: 9947186911. ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാൻ https://caravancamp.in
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം