സ്വദഖതുല് ജുമുഅ: മഹല്ല് പ്രചാരണങ്ങള്‍ക്ക് തുടക്കമായി
സ്വദഖത്തുല്‍ ജുമുഅ മഹല്ല് പ്രചാരണ പദ്ധതി സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ ലോഞ്ച് ചെയ്യുന്നു
സ്വദഖത്തുല്‍ ജുമുഅ മഹല്ല് പ്രചാരണ പദ്ധതി സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ ലോഞ്ച് ചെയ്യുന്നു
നോളജ് സിറ്റി : ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതുഹിന്റെ പരിപാലനത്തിനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ് നിര്‍ദ്ദേശിച്ച 'സ്വദഖതുല് ജുമുഅ' പദ്ധതിയുടെ മഹല്ല് തല പ്രചാരണത്തിന് കൈതപ്പൊയില്‍ മഹല്ല് സംഗമത്തില്‍ തുടക്കമായി. ആയിരം മഹല്ലുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
സ്വദഖതുല് ജുമുഅ പ്രൊമോഷന് അംബാസിഡര്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രോജക്ട് ലോഞ്ച് ചെയ്തു. ചടങ്ങില്‍ മര്‍കസ് നോളജ്സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, കൈതപ്പൊയില്‍ മഹല്ല് ഭാരവാഹികളായ ഹംസ മുസ്്ലിയാര്‍, ജാഫര്‍ എലിക്കാട്, സി പി മുഹമ്മദലി സൈനി, അബ്ദുല്ല ഹാജി പുറായില്‍, മഹല്ല് മുദരിസ് അലവി സഖാഫി കായലം തുടങ്ങിയവര്‍ പങ്കെടുത്തു..
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം