സൗജന്യ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

മര്കസ് ലോ കോളേജ് വിദ്യാര്ഥികള് ഇടുക്കി ചിന്നക്കനാലില് സംഘടിപ്പിച്ച നിയമ സഹായ ക്യാമ്പ് ചിന്നക്കനാല് ഗ്രാമപഞ്ചായത്ത് അംഗം രമേശ് ഉദ്ഘാടനം ചെയ്യുന്നു
മര്കസ് ലോ കോളേജ് വിദ്യാര്ഥികള് ഇടുക്കി ചിന്നക്കനാലില് സംഘടിപ്പിച്ച നിയമ സഹായ ക്യാമ്പ് ചിന്നക്കനാല് ഗ്രാമപഞ്ചായത്ത് അംഗം രമേശ് ഉദ്ഘാടനം ചെയ്യുന്നു
ഇടുക്കി: മര്കസ് ലോ കോളേജിലെ 2018-23 ബാച്ചിന്റെ കീഴില് ട്രാവെന് 2.0 എന്ന പേരില് സൗജന്യ നിയമസഹായ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് അടിസ്ഥാന നിയമ ബോധവത്കരണം നല്കി ചൂഷണങ്ങളില് നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇടുക്കി ചിന്നക്കനാല് പഞ്ചായത്തിലെ ആറ്, ഏഴ് വാര്ഡുകളിലാണ് ക്യാമ്പ് നടന്നത്. വീടുകള്തോറും സന്ദര്ശിച്ച വിദ്യാര്ഥികള് പ്രദേശവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പഠിച്ചു. തുടര്ന്ന് വിദ്യാര്ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം അടിസ്ഥാന നിയമകാര്യങ്ങളില് ബോധവത്കരണം നല്കുകയും വിശദമായ റിപ്പോര്ട്ട് തയ്യാറാക്കുകയും ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി ബി എല് റാം ജി എല് പി സ്കൂളിന്റെ ചുമരുകളില് വിദ്യാര്ത്ഥികള് ചിത്രങ്ങള് വരച്ചുനല്കി. ചിന്നക്കനാല് ഗ്രാമപഞ്ചായത്ത് അംഗം രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മര്കസ് ലോ കോളേജ് വൈസ് പ്രിന്സിപ്പല് അഡ്വ. അബ്ദുസ്സമദ് പി, അക്കാഡമിക് കോര്ഡിനേറ്റര് അഡ്വ. റഊഫ് വി കെ, ബി എല് റാം ജി എല് പി സ്കൂള് പ്രധാനാധ്യാപിക ചന്ദ്രമതി തുടങ്ങിയവര് പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved