അന്താരാഷ്ട്ര മീലാദ് സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട് : 'മദീന ചാര്‍ട്ടര്‍: ബഹുസ്വരതയുടെ മഹനീയ മാതൃക' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഒന്നിന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രധാന ക്യാമ്പസിലുള്ള ഓഫീസ് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന് അല്‍ അഹ്ദല്‍ മുത്തനൂര്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പങ്കെടുത്തു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുറർസൂൽ പ്രഭാഷണവും വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക കീർത്തനങ്ങളുടെ ആസ്വാദനവും മീലാദ് സമ്മേളനത്തിന് മിഴിവേകും. സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും രാജ്യത്തെ മെട്രോ നഗരങ്ങളിലും വിദേശ യൂണിവേഴ്സിറ്റികളിലുമടക്കം അക്കാദമിക് സെമിനാറുകളും ചർച്ചാ സംഗമങ്ങളും നടത്തുന്നുണ്ട്. മർകസ് അലുംനികളുടെയും ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ ലോകത്തുടനീളം പ്രചാരണ പ്രവർത്തനങ്ങൾ സജീവമാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം