ഉത്തര്‍പ്രദേശില്‍ സിവിലൈസേഷന് മീറ്റ് സംഘടിപ്പിച്ചു
യു പിയിലെ ബറേലിയില്‍ നടന്ന മര്‍കസ് സിവിലൈസേഷന് മീറ്റില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കുന്നു
യു പിയിലെ ബറേലിയില്‍ നടന്ന മര്‍കസ് സിവിലൈസേഷന് മീറ്റില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കുന്നു
ബറേലി: രാജ്യത്താകെ മര്‍കസ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സന്ദേശം നല്കി ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ സിവിലൈസേഷന് മീറ്റ് സംഘടിപ്പിച്ചു. ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംഗമം ബറേലി മേയര്‍ ഉമേശ് ഗൗതം ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. വിദ്യാഭ്യാസവും വികസനവും മേളിച്ച ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് രാജ്യവും ജനങ്ങളും ഒന്നുചേരേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം അടിവരയിട്ടു.
ബിസിനസ്, പ്രൊഫഷണല്‍ രംഗത്തെ 250ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.
മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, പകീസ ഗ്രൂപ്പ് ചെയര്മാന് മഖ്സൂദ് ഹുസൈന് ഗോരി, മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന്, മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍, ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് മാനേജിങ് ഡയറക്ടര്‍ ശാഫി നൂറാനി, ചെയര്മാന് ശാഹിദ് നിസാമി, സി.ഇ.ഒ പി.ടി മുഹമ്മദ് സഖാഫി, പ്രൊജക്ട് ഡയറക്ടര്‍ മിദ്ലാജ് ടി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved