മീലാദ് വിളംബര റാലി സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മീലാദ് വിളംബര റാലി

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മീലാദ് വിളംബര റാലി
നോളജ് സിറ്റി: സിതാഇഷ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. നോളജ് സിറ്റിയിലെ അന്തേവാസികളുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് വിളംബര റാലി നടത്തിയത്. ഇതിന് മുന്നോടിയായി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി പതാക ഉയര്‍ത്തിയതോടെ നോളജ് സിറ്റിയിലെ നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. നോളജ് സിറ്റിയിലെ വിവിധ സംരംഭകര്‍ റാലിക്ക് സ്വീകരണം നല്കി മധുരം വിതരണം ചെയ്തു.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സയ്യിദ് ഫള്ല്, ഡോ. അമീര്‍ ഹസന്, അഡ്വ. സമദ് പുലിക്കാട്, അലിക്കുഞ്ഞി മുസ്്ലിയാര്‍, യഹിയ സഖാഫി, ഡോ. യു കെ ശരീഫ്, ഡോ. പി ശംസുദ്ദീന്‍ നേതൃത്വം നല്കി.
അന്താരാഷ്ട്ര മീലാദ് സമ്മേളനം ഞായറാഴ്ച നോളജ് സിറ്റിയില്‍ വെച്ച് നടക്കും. സമ്മേളനത്തിന് എത്തുന്ന ആയിരക്കണക്കിന് പ്രവാചക സ്നേഹികളെ സ്വീകരിക്കാനായുള്ള വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം