സുഹ്ബ ആത്മീയ സഹവാസത്തിന് ഇന്ന് തുടക്കം


നോളജ് സിറ്റി: അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസം ഇന്ന് (വ്യാഴം) ആരംഭിക്കും. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് വിശ്വപ്രസിദ്ധ പണ്ഡിതരടക്കമുള്ളവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്, ഞായറാഴ്ച വൈകിട്ട് നോളജ് സിറ്റിയില്‍ തന്നെ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ആയിരങ്ങളെത്തും.
ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷം മൂന്നിന് ആരംഭിക്കുന്ന സുഹ്ബ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും.
ഇ സുലൈമാന്‍ മുസ്്ലിയാര്‍, ശൈഖ് ഉസാമ അബ്ദുര്‍റസാഖ് രിഫാഇ- ലെബനോണ്, ശൈഖ് ഉസാമ അസ്ഹരി- ഈജിപ്ത്, ശൈഖ് യഹിയ റോഡസ്- യു എസ് എ, ദത്തോ മുഹമ്മദ് നൂര്‍ മനുടി മലേഷ്യ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, അലി ബാഖവി ആറ്റുപുറം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധ പഠന സദസ്സുകള്‍, കീര്‍ത്തന ആലാപനങ്ങള്‍, ഇജാസത്ത് മജ്്ലിസുകള്‍ എന്നിവ ക്യാമ്പില്‍ നടക്കും. പ്രവാചക ജീവിതത്തില്‍ നിന്നുള്ള വിവിധ പഠനങ്ങള്‍, ചിട്ടകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവ അടുത്തറിയാനും പകര്‍ത്താനും പ്രത്യേക ഇജാസത്തുകള്‍ മഹത് വ്യക്തികളില്‍ നിന്ന് സ്വീകരിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം