താജുൽ ഉലമ സമസ്തക്ക് ജനകീയ അടിത്തറ നൽകി: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

മർകസിൽ നടന്ന താജുൽ ഉലമ ഉറൂസിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസിൽ നടന്ന താജുൽ ഉലമ ഉറൂസിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കാരന്തൂർ: താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ പ്രവർത്തനവും സാന്നിധ്യവും സമസ്തയെ ശക്തിപ്പെടുത്തുകയും ജനകീയ അടിത്തറ നൽകുകയും ചെയ്തെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന താജുൽ ഉലമ ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ സമസ്തയിൽ ഉറച്ചുനിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് താജുൽ ഉലമയുടെ ആഹ്വാനവും നിലപാടുകളുമാണ്. ഉള്ളാൾ തങ്ങൾ ജീവിതം മുഴുവൻ സുന്നത്ത് ജമാഅത്തിനും ദീനിനും വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമാണ് സംഘടനാ രംഗത്ത് ഇന്ന് നാം നേടിയ പ്രതാപവും കെട്ടുറപ്പുമെല്ലാം. താജുൽ ഉലമയുടെ പ്രവർത്തനങ്ങളും സജീവതയും ഓർക്കുന്നത് സുന്നത് ജമാഅത്തിൽ ഉറച്ചുനിൽക്കാൻ പ്രവർത്തകർക്ക് കരുത്ത് പകരുമെന്നും കാന്തപുരം പറഞ്ഞു.
കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, പിസി അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ കരീം ഫൈസി, ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം സംബന്ധിച്ചു. ഉസ്മാൻ സഖാഫി വേങ്ങര നന്ദി പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം