കോഴിക്കോട്: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മനുഷ്യവംശത്തിന്റെ നിലനിൽപിനും സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബമെന്ന സങ്കൽപത്തിനും ധാർമിക മൂല്യങ്ങൾക്കും വിരുദ്ധമാണ് സ്വവർഗവിവാഹം. അനുമതി നൽകുന്നത് വഴി സമൂഹത്തിൽ അരാജകത്വവും അസാന്മാർഗിക പ്രവണതകളും സൃഷ്ടിക്കും. നിയമസാധുതയില്ലെന്ന വിധി സാമൂഹ്യ മൂല്യങ്ങളുടെ വിളംബരവും ചരിത്രപരവുമാണ്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും ജനങ്ങളുടെ മൂല്യബോധത്തെയും ഈ വിധി ഉയർത്തിപ്പിടിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് ശ്ളാഘനീയമാണ് - ഗ്രാൻഡ് മുഫ്തി പറഞ്ഞു.
സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകുന്നത് ധാർമികതക്കും മാനവിക മൂല്യങ്ങൾക്കും എതിരാവുമെന്നും ഹരജിയെ കേന്ദ്രസർക്കാർ എതിർക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ മന്ത്രി എന്നിവർക്ക് ഗ്രാൻഡ് മുഫ്തി കത്തയച്ചിരുന്നു. ഗ്രാൻഡ് മുഫ്തി അടക്കമുള്ള വിവിധ മതനേതാക്കളുടെ നിലപാട് കേന്ദ്രസർക്കാർ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved