കേരളപ്പിറവി ദിനാചരണം; ഞാറുനട്ട് നോളജ് സിറ്റിയിലെത്തിയ വിദേശ അതിഥികള്

കേരളപ്പിറവി ദിനമാചരണത്തിന്റെ ഭാഗമായി മര്കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലിയില് നടന്ന ഞാറുനടല്
കേരളപ്പിറവി ദിനമാചരണത്തിന്റെ ഭാഗമായി മര്കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലിയില് നടന്ന ഞാറുനടല്
നോളജ് സിറ്റി: കേരളപ്പിറവി ദിനത്തില് പാടത്തിറങ്ങി ഞാറുനട്ട് വിദേശ അതിഥികള്. മര്കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലി വെല്നെസ്സ് ചികിത്സാ കേന്ദ്രത്തിലെത്തിയ വിദേശികളാണ് കര്ഷകര്ക്കൊപ്പം പാടത്തിറങ്ങിയത്.
വിവിധ ശാരീരിക അവശതകളുമായി വന്നവര്ക്ക് മാനസിക ഉല്ലാസവും നവ്യാനുഭവവും പകരാന് വേണ്ടിയാണ് കേരളപ്പിറവി ദിനത്തില് ഞാറുനടല് നടത്തിയത്. നാടന് പാട്ടിന്റെ ഈരടികള് അഥിതികള്ക്ക് ആവേശം പകര്ന്നു. തനിനാടന് കേരള കര്ഷക ജീവിതം പരിചയപ്പെടാനും അവസരം ലഭിച്ചു. കര്ഷകര്ക്കൊപ്പം ടൈഗ്രീസ് വാലി മാനേജ്മെന്റ് പ്രധിനിതികളും ജീവനക്കാരും പാടത്തിറങ്ങി ഞാറുനട്ടു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved