കെ എം ബശീർ മാധ്യമ പുരസ്കാരം മുസ്തഫ പി എറയ്ക്കലിന്


കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബശീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരത്തിന് എഴുത്തുകാരനും സിറാജ് ദിനപത്രം അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി എറയ്ക്കൽ അർഹനായി. അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെയും അനീതിക്ക് ഇരയാവുന്നവരുടെയും വാർത്തകളും വിശേഷങ്ങളും നിരന്തരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് അവാർഡിന് മുസ്തഫ പി എറയ്ക്കലിനെ തിരഞ്ഞെടുത്തത്. ഒന്നര പതിറ്റാണ്ടായി തുടരുന്ന സിറാജ് ദിനപത്രത്തിലെ ലോകവിശേഷം എന്ന പംക്തിയിലൂടെ വംശഹത്യക്കും അതിക്രമങ്ങൾക്കും ഇരയാവുന്ന മനുഷ്യാവസ്ഥകൾ മലയാളി സമൂഹത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 'ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍, റോഹിംഗ്യ: വേരറ്റവരുടെ വേദനകള്‍' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകനായ രാജീവ് ശങ്കരൻ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, രിസാല വാരിക മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. 11111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 28 ഞായറാഴ്ച മർകസിൽ നടക്കുന്ന അലുംനി കോൺക്ലേവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.
അവാർഡ് പ്രഖ്യാപന പത്രസമ്മേളനത്തിൽ മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി അശ്റഫ് അരയങ്കോട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് സ്വാലിഹ് ശിഹാബ് അൽ ജിഫ്രി, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സാദിഖ് കൽപ്പള്ളി, മിസ്തഹ് മൂഴിക്കൽ സംബന്ധിച്ചു
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം