മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം; പ്രചാരണ ജാഥക്ക് തുടക്കം

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന പ്രചാരണ വാഹനം സി മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്യുന്നു-

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന പ്രചാരണ വാഹനം സി മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്യുന്നു-
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നടത്തുന്ന പ്രചാരണ വാഹന ജാഥക്ക് തുടക്കം. സന്ദേശ പ്രചാരണ വാഹനം ഇന്നലെ(ശനി) മർകസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഫ്ളാഗ് ഓഫ് ചെയ്തു. മർകസിന്റെ പ്രവർത്തനങ്ങളും സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മതാധ്യാപന-സാമൂഹിക ഇടപെടൽ വിശേഷങ്ങളും പങ്കുവെച്ചും സമ്മേളനത്തിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുമാണ് മൂന്നു ജില്ലകളിലെ സർക്കിൾ കേന്ദ്രങ്ങളിലൂടെ പ്രചാരണ വാഹനം കടന്നുപോകുന്നത്. ഫ്ലാഗ് ഓഫ് ചടങ്ങിൽ അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ശമീം കെ കെ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ സംബന്ധിച്ചു. ഫെബ്രുവരി 3 വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം