ജാമിഅ മര്‍കസ്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ


കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി നാളെ അവസാനിക്കും. ഇസ്ലാമിക് തിയോളജി, ഇസ്ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. സമസ്തകേരള ജംഇയ്യത്തുൽ ഉലമ സാരഥികളായ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സാന്നിധ്യത്തിൽ പഠിക്കാമെന്നതും ജാമിഅ മർകസിനെ സവിശേഷമാക്കുന്നു. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ തുടങ്ങിയ ലോകപ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പി എസ് സി, യു ജി സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം, നൈപുണി വികസനം , കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ https://jamia.markaz.in എന്ന വെബ്സൈറ്റ് വഴി നാളെക്കകം അപേക്ഷിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് ജാമിഅ മര്‍കസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 423, 9072 500 443
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം