മർകസ് ഐ ടി ഐ എക്സ്പോക്ക് നാളെ തുടക്കം

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐ ടി ഐയിൽ നടത്തുന്ന എക്സ്പോക്ക് നാളെ(വ്യാഴം) തുടക്കമാവും. വൈവിധ്യങ്ങളും വിസ്മയങ്ങളും ഉൾക്കൊള്ളുന്ന നവീനവും കൗതുകകരവുമായ നിരവധി യന്ത്ര സംവിധാനവും മറ്റും കാണാനും അറിയാനും അവസരമുണ്ടാകും. വയർലെസ് ഇലക്ട്രിക് വെഹിക്കിൾ ചാർജർ, ഹോം ഓട്ടോമേഷൻ, പാസ്സ്വേർഡ് ഹാക്കിംഗ്, നമ്പർ ട്രാക്കിംഗ് ക്യാമറ, സ്പോർട്സ് വാഹനങ്ങൾ, ഹ്യൂമൻ ഫോളോവിങ് വെഹിക്കിൾ, ഡ്രൈവറില്ലാ കാർ, ഫയർ ഫൈറ്റിങ് വാഹനം, വിവിധതരം റോബോട്ടുകൾ, ഓട്ടോമാറ്റിക് പാർക്കിംഗ് സിസ്റ്റം, ആക്സിഡൻറ് പ്രൊവിഷൻ സിസ്റ്റം, ആന്റി സ്റ്റാറ്റിക് വാന്റിഗ്രാഫ് ജനറേറ്റർ, ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഡിസ്പ്ലേ കമ്യൂണിക്കേഷൻ, ഹെൽമെറ്റ് കൂളർ, സ്മാർട്ട്ഫോൺ കൂളർ, ഐസിൽ നിന്നും വൈദ്യുതി നിർമ്മാണം തുടങ്ങിയ പഠനാർഹമായ നിരവധി പ്രവർത്തന മോഡലുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഐ ടി ഐയിലെ മെക്കാനിക്ക് ഡീസൽ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, സർവ്വേയർ, ഓട്ടോമൊബൈൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് എ സി മെക്കാനിക്, കമ്പ്യൂട്ടർ എൻജിനീയറിംഗ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങിയ വിവിധങ്ങളായ സ്റ്റാളുകൾക്ക് പുറമേ കെ എസ് ഇ ബി, മിൽമ, അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. നാളെ(വ്യാഴം) രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാത്രി 9 മണി വരെയാണ് എക്സിബിഷൻ.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved