കോഴിക്കോട്: മർകസ് തൊഴിൽദാന പദ്ധതി പദ്ധതി പ്രകാരം വിദേശരാജ്യങ്ങളില് ജോലി ചെയ്യുന്നവരുടെ കുടുംബസംഗമം ഇന്ന്(വ്യാഴം) നടക്കും. ഖത്മുല് ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബസംഗമത്തില് വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അഞ്ഞൂറോളം പേർ പങ്കെടുക്കും. മർകസിന്റെ സൽപ്പേരും സാരഥി കാന്തപുരം ഉസ്താദിന്റെ ബന്ധങ്ങളും മുഖേന കമ്പനികൾ മർകസ് പൂർവ വിദ്യാർഥികളെയും സ്നേഹജനങ്ങളെയും ജീവനക്കാരായി നിയമിക്കാൻ താത്പര്യപ്പെടാറുണ്ട്. പതിനായിരത്തോളം പേർക്കാണ് മർകസ് മുഖേന വിദേശത്തെ വിവിധ സംരംഭങ്ങളിൽ തൊഴിൽ ഇതിനകം ലഭ്യമായത്. ഇതുവഴി ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനും കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും സംഭാവന ചെയ്യാനും സാധിച്ചിട്ടുണ്ട്.
വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. മുഹമ്മദലി സഖാഫി കാന്തപുരം, ബശീർ പാലാഴി, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ സംബന്ധിക്കും.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved