മർകസ് നോളജ് സിറ്റിയിൽ ദ്വിദിന ദേശീയ സെമിനാറിന് ഇന്ന് തുടക്കം


നോളജ് സിറ്റി: സുസ്ഥിര സാമൂഹിക വികസനത്തെ കുറിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാറിന് ഇന്ന് (തിങ്കൾ) തുടക്കമാകും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രെഷനും (കില)ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസു (ഐ എസ് ഡി ജി) മായി ചേർന്ന് മർകസ് ലോ കോളജ് ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. മദ്രാസ് ഹൈകോടതി മുൻ ജഡ്ജ് ഡോ. ജസ്റ്റിസ് പി ജ്യോതിമണി ഉദ്ഘാടനം ചെയ്യും. മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ജോയിൻ ഡയരക്ടർ ഡോ. സി അബ്ദുൾ സമദ് അധ്യക്ഷത വഹിക്കും. ഐ എസ് ഡി സി പ്രസിഡന്റ് ജോൺ സാമൂവൽ,കില സെന്റർ കോഓഡിനേറ്റർ സുകന്യ കെ യു എന്നിവർ നാളെ (ചൊവ്വ) സംസാരിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം