സിദ്റ ദേശീയ കലോത്സവത്തിന് തുടക്കം
അറുപത് ഇനങ്ങളിലായി നൂറിലേറെ വിദ്യാർഥികൾ മാറ്റുരക്കും...

അറുപത് ഇനങ്ങളിലായി നൂറിലേറെ വിദ്യാർഥികൾ മാറ്റുരക്കും...
ബാഗൽകോട്ട്: മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായ സിദ്റ ഫൗണ്ടേഷന്റെ നാഷണൽ കലോത്സവം-സിദ്റ ഫെസ്റ്റ് കർണാടകയിലെ ഇൽകലിൽ ആരംഭിച്ചു. കർണാടകയിലും മഹാരാഷ്ട്രയിലുമായി സിദ്റ നടത്തുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ കലാമത്സരമാണ് സിദ്റഫെസ്റ്റ്. അറുപത് ഇനങ്ങളിലായി നൂറിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റ് പ്രദേശത്ത് ഉത്സാവാന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഇതാദ്യമായാണ് ഇൽകലിൽ ഇത്തരമൊരു കലാമാമാങ്കം നടക്കുന്നത്.
അഞ്ചുമാൻ ഇസ്ലാം ഇൽകൽ പ്രസിഡൻറ് ഹാജി ഉസ്മാൻ ഗനി സാഹിബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്ന രീതിയിൽ സാമൂഹിക വെല്ലുവിളികളെ വ്യക്തമായി വിലയിരുത്തിയും ലക്ഷ്യത്തിൽ അടിയുറച്ചും ഊർജസ്വലമായുമാണ് സിദ്റ പ്രവർത്തിക്കുന്നതെന്നും അതിനാൽ അതേറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ ദേശീയ മിഷന്റെ ഭാഗമായി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബകർ മുസ്ലിയാരുടെ ആശീർവാദത്തോടെയാണ് സിദ്റ സേവനരംഗത്തിറങ്ങിയതെന്നും ക്ഷേമ സമൂഹത്തിന്റെ സൃഷ്ടിപ്പിനായി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സിദ്റ ഫൗണ്ടേഷൻ ഡയറക്ടർ ഫാറൂഖ് അഹ്മദ് നൂറാനി പറഞ്ഞു. യോഗത്തിൽ ശിഹാബുദ്ദീൻ നൂറാനി ആധ്യക്ഷം വഹിച്ചു. സിദ്റ ഡയറക്ടർ ജനറൽ ശുക്കൂർ നൂറാനി, ശരീഫ് നൂറാനി, യൂനുസ് നൂറാനി, ഹുസൈൻ നൂറാനി, യൂനുസ് മുദ്ഗൽ, അല്ലാ ബഖ്ഷ്, ബാഷാ ഹുണചാഗി, യൂസുഫ് ബാഗവാൻ, ഖാസി സാഹിബ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ശമീർ നൂറാനി സ്വാഗതവും യൂസുഫ് മടിക്കേരി നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved