ബദര്‍ സാഹിത്യ സെമിനാര്‍ ഇന്ന് മർകസ് നോളജ് സിറ്റിയിൽ


നോളജ് സിറ്റി: ബുധനാഴ്ച നടക്കുന്ന ബദറുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ മുന്നോടിയായി 'ബദ്രീങ്ങളാല്‍ തുണ റബ്ബനാ... അറബി, അറബി മലയാളം, മാപ്പിള ജീവിതം' എന്ന പ്രമേയത്തില്‍ ബദര്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (തിങ്കള്‍) മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ പഠന വിഭാഗമായ മലൈബാര്‍ ഫൗണ്ടേഷനാണ് സംഘടാകര്‍.
'മലബാറിലെ അറബ് സാഹിത്യകാരന്മാരുടെ ബദര്‍ കൃതികള്‍' എന്ന വിഷയത്തില്‍ ശംവീല്‍ അഹ്സനി ഇരുമ്പുചോലയും 'അറബിമലയാളത്തിലെ പ്രധാന ബദര്‍ കാവ്യങ്ങള്‍' എന്ന വിഷയത്തില്‍ അശ്റഫ് സഖാഫി പുന്നത്തും 'ബദരീങ്ങളും മലബാറിലെ മാപ്പിള മുസ്ലിം ജീവിതവും'എന്ന വിഷയത്തില്‍ അബു മുഫീദ താനാളൂറും സംസാരിക്കും. മലൈബാര്‍ റിസേര്‍ച്ച് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ കെ സി അധ്യക്ഷത വഹിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം