'ദ ജോയ് ഓഫ് എമുലേഷന്' അന്താരാഷ്ട്ര സൗജന്യ വിതരണ ക്യാമ്പയിന് ആരംഭിച്ചു


ദുബൈ: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ 'ദ ജോയ് ഓഫ് എമുലേഷന്' എന്ന ഗ്രന്ഥത്തിന്റെ അന്താരാഷ്ട്ര സൗജന്യ വിതരണ ക്യാമ്പയിന് ആരംഭിച്ചു. സാമൂഹിക- സാംസ്കാരിക രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ട 100 പേര്‍ക്കും പബ്ലിക് ലൈബ്രറികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഗ്രന്ഥം സമര്‍പ്പിക്കുന്നത്. പ്രിസം ഫൗണ്ടേഷന് യു എ ഇ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിന് നടക്കുന്നത്. ഡോ. അബ്ദുന്നാസര്‍ വാണിയമ്പലത്തിന് ആദ്യ കോപ്പി നല്കി ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്റ്റഡി ലിങ്ക് കമ്പനിയുടെ സി ഇ ഒ റജുലേഷ്് ഉദ്ഘാടനം ചെയ്തു.
ദുബൈ വുമണ്‍സ് അസോസിയേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫള്ല് തങ്ങള്‍ വാടാനപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, അബൂസ്വാലിഹ് സഖാഫി, സുഹൈറുദ്ധീന്‍ നൂറാനി, പ്രിസം പ്രതിനിധികളായ മുജീബ് നൂറാനി, നിസാമുദ്ദീന്‍ നൂറാനി, സുബൈര്‍ നൂറാനി പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം