മർകസ് - ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഷാർജയിൽ പ്രവർത്തനം ആരംഭിക്കുന്നു
ജാമിഅഃ മർകസിന് കീഴിൽ ഷാർജ ഖാസിമിയ്യയിൽ ആരംഭിക്കുന്ന ബഹുമുഖ ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സമീപം
Markaz Live News
March 29, 2024
Updated
ദുബൈ: ജാമിഅഃ മർകസിന് കീഴിൽ ഷാർജ ഖാസിമിയ്യയിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.നാലായിരം സ്ക്വയർ ഫീറ്റിൽ വിശാലമായ സൗകര്യത്തോടെ ഷാർജയുടെ ഹൃദയ ഭാഗത്തു ആരംഭിക്കുന്ന സ്ഥാപനത്തിനു കീഴിൽ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ ബഹുഭാഷാ പരിശീലനങ്ങൾ, ഖുർആൻ, സയൻസ്, മാത്സ്, ഐ. ടി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അഡ്വാൻസ്ഡ് ലെവൽ കോഴ്സുകളും സ്കൂൾ ട്യൂഷനുമാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു. വ്യത്യസ്തമായ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രമുഖരുടെ സാനിധ്യത്തിൽ അടുത്ത മാസം വിപുലമായി നടക്കും. ദുബൈ വുമൺസ് അസോസിയേഷൻ ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സയ്യിദ് ത്വാഹാ ബാഫഖി, ഉസ്മാൻ സഖാഫി തിരുവത്ര, ഡോ.മുഹമ്മദ് ഖാസിം, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മർകസ് ഗാർഡൻ മാനേജർ ഇമാം അബു സ്വാലിഹ് സഖാഫി, സുഹൈറുദ്ധീൻ നൂറാനി, നിസാമുദ്ധീൻ നൂറാനി എന്നിവർ സംബന്ധിച്ചു. അഡ്മിഷൻ സംബന്ധിയായ കൂടുതൽ വിവരങ്ങൾക്ക് 0547957296 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.