എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ


കോഴിക്കോട്: മർകസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള 9 സ്കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം, മർകസ് പബ്ലിക് സ്കൂൾ എ.ആർ നഗർ, ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ ചൊക്ലി, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി, മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്കൂള്‍ കേച്ചേരി എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ 98.8 ശതമാനം പേർ വിജയികളായി. 9 സ്കൂളുകളിലായി 118 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി.
മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, മാനേജ്മെന്റ്, പി.ടി.എ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം