ജാമിഅ മദീനത്തുന്നൂർ: 'പച്ചപ്പ്' പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു.

ജാമിഅ മദീനത്തുന്നൂർ 'പച്ചപ്പ്' കാമ്പയിൻ ഉദ്ഘാടനം ടി. എൻ പ്രതാപനും ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും തൈ നട്ട് നിർവഹിക്കുന്നു.

ജാമിഅ മദീനത്തുന്നൂർ 'പച്ചപ്പ്' കാമ്പയിൻ ഉദ്ഘാടനം ടി. എൻ പ്രതാപനും ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും തൈ നട്ട് നിർവഹിക്കുന്നു.
മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പച്ചപ്പ്' പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ ഉദ്ഘാടനം ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും മുൻ എം പിയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ ടി. എൻ പ്രതാപൻ മർകസ് ഗാർഡൻ കാമ്പസിൽ വെച്ച് തൈ നട്ടു കൊണ്ട് നിർവഹിച്ചു. വിളവിറക്കുന്നതിൻ്റെയും ഏതുതരത്തിലുള്ള വിത്തുകൾ വിതക്കാനും തൈകളും ചെടികളും നടാനും പറിച്ചു നടാനും പറ്റിയതുമായ സമയമാണ് തിരുവാതിര ഞാറ്റുവേല. ഇത്തരം സമയങ്ങളുടെ പ്രാധാന്യവും പ്രകൃതി കാലങ്ങളെക്കുറിച്ചുള്ള അറിവും ഉൽബോധവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത് എന്ന് ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പ്രസ്താവിച്ചു. മിഥുനം 14 മുതൽ 21 വരെ നടത്തപ്പെടുന്ന കാമ്പയിനിൽ തൈ നടീൽ, ഞാറ്റു വേല സംസാരം, ചുമർ ചിത്രണം, പരിസ്ഥിതി ചർച്ച തുടങ്ങി വിവിധ പദ്ധതികൾ സംഘടിപ്പിക്കും. ജാമിഅ മദീനത്തുന്നൂർ കാമ്പസുകളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും തൈകൾ നട്ട് പദ്ധതികളുടെ ഭാഗമാകും. മുബശിർ നൂറാനി കളരാന്തിരി, ഹമീദ് സുലൈമാൻ നൂറാനി എന്നിവർ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം