മർകസ് ഐ.ടി.ഐ ത്രിദിന സൗജന്യ സർവീസ് ക്യാമ്പിന് ഇന്ന് തുടക്കം

കോഴിക്കോട്: മഴക്കെടുതിയും പുഴവെള്ളം കരകവിഞ്ഞതും മൂലം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഗൃഹോപകരണങ്ങളും സൗജന്യമായി സർവീസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കാരന്തൂർ മർകസ് ഐ.ടി.ഐ. ഇന്ന് (ഓഗസ്റ്റ് 05) മുതൽ ഓഗസ്റ്റ് ഏഴ് വരെ മൂന്നു ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. മോട്ടോറുകൾ, റഫ്രിഡ്ജേറ്റർ, വാഷിംഗ് മെഷീൻ, ടി. വി, അയേൺ ബോക്സ് തുടങ്ങിയ വീട്ടുപകരണങ്ങളും വിവിധ വാഹനങ്ങളും സൗജന്യമായി റിപ്പയർ ചെയ്യാനുള്ള അവസരമാണ് ക്യാമ്പിൽ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സേവനം ഉപയോഗപ്പെടുത്തുന്നതിനും 9605504469, 9946045708, 9645039475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം