കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നടത്തി


താമരശ്ശേരി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിനീഷ് ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോക്ടർ മുഹമ്മദ് നിയാസ് ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി ക്ലബ്ബ് അംഗങ്ങളെ പ്രഖ്യാപിച്ചു.
ഖുർആൻ ക്ലബ്ബ്, ഹദീസ് ക്ലബ്ബ്, ഫിഖ്ഹ് ക്ലബ്ബ്, അറബിക് ക്ലബ്ബ് തുടങ്ങിയ വ്യത്യസ്ത വിങ്ങുകൾക്കും തുടക്കം കുറിച്ചു. മഴവിൽ ക്ലബ് ചീഫ് കോഡിനേറ്റർ ആയി പത്താം ക്ലാസ് വിദ്യാർഥി അൻഫിൽ തെരഞ്ഞെടുക്കപ്പെട്ടു. അസ്മിൽ സൈൻ, മുഹമ്മദ് ഹാനി നുഹാസി, മുഹമ്മദ് ബാദുഷ, സുഹൈൽ സി കെ എന്നിവരാണ് അസിസ്റ്റന്റ് കോഡിനേറ്റർമാർ. ഓരോ ക്ലാസുകളിൽ നിന്ന് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തു.
അബ്ദുനാസർ ഹിഷാമി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സഖാഫി, നൗഫൽ സഖാഫി, അബ്ദുൽബാരി സഅദി, അബ്ദുല്ല സഖാഫി, സലാഹുദ്ദീൻ അഹ്സനി സംസാരിച്ചു. ഉസ്മാൻ ഹിഷാമി വള്ളിയാട് സ്വാഗതവും സുലൈമാൻ സഖാഫി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം