അന്താരാഷ്ട്ര മീലാദ് അനുഭവങ്ങൾ പങ്കുവെച്ച് കാന്തപുരം ഉസ്താദ്; അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തു


കോഴിക്കോട്: വിവിധ വിദേശ രാജ്യങ്ങളിലെ നബിദിന ആഘോഷ അനുഭവങ്ങളും അന്താരാഷ്ട്ര സമ്മേളനങ്ങളിലെ അപൂർവ ഓർമകളും പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തു. മർകസ് മീഡിയയുടെ പ്രത്യേക മീലാദ് പരിപാടിയായ അഭിമുഖമാണ് ശൈഖ് അബൂബക്കർ അഹ്മദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്തത്.
അമേരിക്കയിലെയും ആഫ്രിക്കയിലെയും മൗലിദ് സദസ്സുകൾ, മസ്ജിദുൽ ഹറാമിലെയും മസ്ജിദുൽ അഖ്സയിലെയും ദർസുകൾ, ഒ കെ ഉസ്താദും ആവേലത്ത് തങ്ങളും, മർകസിന്റെ ആരംഭത്തിനായുള്ള യാത്രകൾ തുടങ്ങിയ കാന്തപുരം ഉസ്താദിന്റെ അപൂർവ ഓർമകളും അനുഭവങ്ങളുമാണ് 3 എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അഭിമുഖത്തിന്റെ ഉള്ളടക്കം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം