അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമാവുക: സമസ്ത നേതൃത്വം


കോഴിക്കോട്: തിരുനബി(സ്വ)യെ സ്നേഹിക്കുന്നതും അനുധാവനത്തിലൂടെയും ആവിഷ്കാരങ്ങളിലൂടെയും ആ സ്നേഹം പ്രകടിപ്പിക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും നബി(സ്വ)യുടെ ജീവിതവും ദർശനവും വിളംബരം ചെയ്യുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കാൻ ഏവരും മുന്നോട്ടുവരണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ ആഹ്വാനം ചെയ്തു. ലോകത്ത് അറിയപ്പെട്ട പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീർത്തന സംഘങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ മുൻകാലങ്ങളിലെ മീലാദ് സമ്മേളനങ്ങൾ വഹിച്ച പങ്ക് വലുതാണ്. കേരളത്തിൽ ഒതുങ്ങി നിൽക്കുന്ന ഒരാചാരമാണ് മൗലിദ് എന്ന വാദങ്ങളും അപ്രസക്തമാവുന്നത് ഇങ്ങനെയാണ്. ആ അർഥത്തിൽ മീലാദ് സമ്മേളനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും സാന്നിധ്യം കൊണ്ട് പരിപാടി വിജയകരമാക്കാനും എല്ലാവരും തയ്യാറാവണം -സമസ്ത സാരഥികളായ ഇ സുലൈമാൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ആവശ്യപ്പെട്ടു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം