21 വിറാസ് വിദ്യാർഥികൾ അഭിഭാഷകരായി എൻ റോൾ ചെയ്തു
നവഅഭിഭാഷകരെ വിറാസ് ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ അനുമോദിച്ചു...

നവഅഭിഭാഷകരെ വിറാസ് ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ അനുമോദിച്ചു...

നോളജ് സിറ്റി : തമിഴ്നാട്, കേരള, കര്‍ണാടക ഹൈക്കോടതികളില്‍ നിന്നും എന്‍ റോള്‍ ചെയ്ത് വിറാസ് വിദ്യാര്‍ഥികളായ 21 അഭിഭാഷകര്‍ കൂടി കര്‍മരംഗത്തേക്കിറങ്ങി. നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സില്‍ (വിറാസ്) നിന്ന് മുഖ്തസര്‍ മതപഠനവും മര്‍കസ് ലോ കോളജില്‍ നിന്ന് ബി ബി എ. എല്‍ എല്‍ ബി ബിരുദവും കരസ്ഥമാക്കിയാണ് ഇവര്‍ നിയമ മേഖലയിലേക്ക് പ്രവേശിക്കുന്നത്. പഞ്ചവത്സര എല്‍ എല്‍ ബി വിദ്യാര്‍ഥികളില്‍ രണ്ടാമത്തെ ബാച്ചാണ് ഇവര്‍. ഇതിനകം വിറാസില്‍ നിന്ന് പുറത്തിറങ്ങിയ നൂറിലധികം പേര് രാജ്യത്തെ വ്യത്യസ്ത കോടതികളില്‍ അഭിഭാഷകവൃത്തി ചെയ്തുവരുന്നുണ്ട്. എല്‍ എല്‍ ബി പഠനം പൂര്‍ത്തീകരിച്ച് വ്യത്യസ്ത യൂണിവേഴ്സിറ്റികളില്‍ തുടര്‍പഠനം നടത്തുന്നവരുമുണ്ട്. നവഅഭിഭാഷകരെ വിറാസ് ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, ഡീന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ, അസിസ്റ്റന്റ് ഡീന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹിയിദ്ദീന്‍ ബുഖാരി എന്നിവര്‍ അനുമോദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം