പരിസ്ഥിതി സൗഹൃദ നഗരത്തിന്റെ മാസ്റ്റർ പ്ലാനൊരുക്കി മർകസ് വിദ്യാർഥികൾ

മർകസ് എച്ച് എസ് എസ് വിദ്യാർഥികൾ ഒരുക്കിയ പരിസ്ഥിതി സൗഹൃദ നഗരത്തിൻ്റെ മാസ്റ്റർ പ്ലാൻ

മർകസ് എച്ച് എസ് എസ് വിദ്യാർഥികൾ ഒരുക്കിയ പരിസ്ഥിതി സൗഹൃദ നഗരത്തിൻ്റെ മാസ്റ്റർ പ്ലാൻ
കുന്ദമംഗലം: ജില്ലാ ശാസ്ത്രോത്സവത്തിൽ പരിസ്ഥിതി സൗഹൃദ നഗരത്തിൻ്റെ മാസ്റ്റർ പ്ലാനൊരുക്കി കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഒമ്പതാം ക്ലാസ്സ് വിദ്യാർഥികളായ കെ മുഹമ്മദ് ഫാദിൽ, കെ പി മുഹമ്മദ് മിദ്ലാജ് എന്നിവരാണ് നഗരപ്രദേശങ്ങളിൽ പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് വേണ്ടിയുള്ള പ്രകൃതി സൗഹൃദ നിർമാണ രീതികൾ ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്.
വേസ്റ്റ് മെറ്റീരിയലുകൾ, വിൻഡ് മിൽ, സോളാർ പാനൽ എന്നിവയിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുക വഴി സാമ്പത്തിക, ആരോഗ്യ, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ മനുഷ്യന് കഴിയുന്നു. പരിസ്ഥിതി സൗഹ്യദ നഗരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മിനി മാസ്റ്റർ പ്ലാൻ മുന്നോട്ട് വെക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം